തെക്കന്‍ കരോലിന :തെക്കന്‍ കരോലിനയില്‍ യുഎസ് സേനയുടെ എഫ്-35 ബി ജെറ്റ് വിമാനം തകര്‍ന്നു വീണു. മറൈന്‍ കോപ്സിന്റെ ബ്യൂറോര്‍ട്ട് എയര്‍ സ്റ്റേഷന് സമീപത്താണ് വിമാനം തകര്‍ന്ന് വീണത്.
വിമാനത്തിന്റെ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. 2006 ല്‍ സൈന്യത്തില്‍ ചേര്‍ത്തതിന് ശേഷം ആദ്യമായിട്ടാണ് ഒരു എഫ് 35 ബി വിമാനം തകരുന്നതെന്ന് സൈനിക മേധാവികള്‍ പറഞ്ഞു. വിമാനം തകരാനുള്ള കാരണം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തെത്തുടര്‍ന്ന് എഫ്-35 ബി ജെറ്റ് വിമാനം സൈനിക സേവനത്തിന് ഉപയോഗിച്ചിരുന്നു. അറബിക്കടലിലെ വിമാന വാഹിനിക്കപ്പലില്‍ നിന്നാണ് ഇവ അഫ്ഗാനിസ്ഥാനിലേക്ക് പറന്നത്. മെയില്‍ ആദ്യമായിട്ടാണ് എഫ്-35 ബി ജെറ്റ് വിമാനങ്ങള്‍ ഇസ്രായേല്‍ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്.
ലോക്ഹീഡില്‍ നിന്നുള്ള 141 എഫ്-35 ബി ജെറ്റ് വിമാനത്തിന്റെ ഏറ്റവും കുറഞ്ഞ വിലയായി 1150 കോടി രൂപയ്ക്കാണ് പെന്റഗണ്‍ കരാര്‍ പ്രഖ്യാപിച്ചത്. അന്ന് തന്നെയാണ് അമേരിക്കന്‍ സൈനിക സേവനത്തിലുള്ള 245 എഫ് 35 എന്ന ഇനത്തില്‍പ്പെട്ട വിമാനം തകര്‍ന്ന് വീണത്. എഫ് 35 സീരീസിലെ ഏറ്റവും വിലകൂടിയ സൈനിക വിമാനമാണ് എഫ് 35 ബി.