ന്യൂയോര്‍ക്ക്: 2015 നെ അപേക്ഷിച്ച് 2016 ല്‍ ആഗോള തലത്തില്‍ ഭീകരാക്രമണങ്ങള്‍ കുറവായിരുന്നുവെന്ന് യു എസ് സ്‌റ്റേറ്റ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാന്‍, സിറിയ, പാക്കിസ്ഥാന്‍, നൈജീരിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരര്‍ക്ക് നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
9 ശതമാനത്തോളം ഭീകരാക്രമണങ്ങള്‍ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ സുന്നി, ഐഎസ് ഭീകരര്‍ ഇറാഖില്‍ കനത്ത നാശമാണ് വിതയ്ക്കുന്നത്. 2015നെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ 20 ശതമാനം ആക്രമണങ്ങള്‍ അവര്‍ക്ക് വര്‍ധിപ്പിക്കാനായി.
69 ശതമാനമാണ് ഇറാഖിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആകെമാനം 11,072 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്.