വ്യാജ കറന്‍സി ആരോപണം; അമേരിക്കന്‍ ഓഹരി വിപണി ഇന്നലെ അവസാനിച്ചത് നഷ്ടത്തില്‍

വാഷിങ്ടണ്‍; വന്‍ നഷ്ടത്തില്‍ അമേരിക്കന്‍ ഓഹരി വിപണി. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ പ്രധാനപ്പെട്ട മൂന്ന് സൂചികകളും നഷ്ടത്തിലായിരുന്നു. അമേരിക്ക-ചൈന വ്യാപാരയുദ്ധം ശക്തിപ്പെട്ടതിന് പിന്നാലെയാണ് ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

ചൈനയുടേത് വ്യാജ കറന്‍സിയാണെന്നും അത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു ഇതേ തുടര്‍ന്നാണ് ഓഹരി വിപണി ഇടിഞ്ഞത്.

1994ല്‍ ചൈനീസ് കറന്‍സിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡൌ ജോണ്‍സിന്റെ ഓഹരി 961 പോയന്റ് ഇടിഞ്ഞു. എസ്.ആന്‍ഡ്.പി 500, 87 പോയന്റും ഇടിഞ്ഞു. ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. അമേരിക്കന്‍ ഓഹരി വിപണിയിലെ ഇടിവ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചേക്കും.

Top