തിരുവനന്തപുരം : ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻറെ നിർദേശം. കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത ഈ വാക്സീനുകൾ ഏതൊക്കെ ആശുപത്രികളിൽ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണം. മെഡിക്കൽ സർവീസസ് കോർപറേഷൻറെ വെയർ ഹൌസുകൾക്ക് ഇന്നലെ രേഖാമൂലം നിർദേശം നൽകി.
തിരിച്ചെടുക്കുന്ന KB21002 ബാച്ചിൽ ഉൾപ്പെട്ട വാക്സീനടക്കമുള്ളത് ലേബൽ ചെയ്ത് കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്നും നിർദേശം ഉണ്ട്. നിലവിൽ ഈ ബാച്ച് വാക്സീനുകൾ തിരിച്ചെടുത്ത് റിപ്പോർട്ട് നൽകണമെന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ വെയർ ഹൌസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്
ഇവ തിരിച്ചെടുത്ത് കഴിയുന്ന മുറയ്ക്കാകും വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാര പരിശോധനക്ക് ആയി സെൻട്രൽ ഡ്രഗസ് ലബോറട്ടിയിലേക്ക് അയക്കുക. ഇതിനുള്ള നിർദേശം സർക്കാർ ഡ്രഗസ് കൺട്രോളർ വകുപ്പിന് നൽകിയിട്ടുണ്ട്