താഴ്ച്ചയില്‍ നിന്ന് ബിറ്റ്‌കോയിന്റെ മൂല്യം റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്നു

bitcoin

സിംഗപ്പൂര്‍ : ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം റെക്കോഡുകള്‍ തകര്‍ത്തു മുന്നേറുന്നു.

ഒരു ബിറ്റ്‌കോയിന്റെ മൂല്യം 17,000 ഡോളര്‍ വരെ കഴിഞ്ഞ ദിവസം എത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദ്ദത്തില്‍ 15 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് മൂല്യം തിരിച്ചു കയറി 16,100 ഡോളറിലെത്തുകയായിരുന്നു.

വ്യാഴാഴ്ച 15,000 ഡോളറായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം.

ലാഭമെടുക്കാനായി വില്‍പ്പന കൂടിയതോടെ ഇന്നലെ 14,500 ഡോളര്‍ വരെ വില താഴ്ന്നിരുന്നു.

ഏതു സമയവും വില ഇടിയുമെന്നുമുള്ള മുന്നറിയിപ്പുകളെല്ലാം തള്ളി ലോകമെങ്ങും നിക്ഷേപകര്‍ പണമിറക്കാന്‍ രംഗത്തെത്തിയതാണ് ഇപ്പോള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറാന്‍ കാരണമായിരിക്കുന്നത്.

Top