വാഹന ഇടപാടുകാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഏറ്റുമാനൂര്‍: വാഹന ഇടപാടുകാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ചുണ്ടകാട്ടില്‍ സതീശ് കുമാര്‍ (തമ്പി-54) ആണ് മരിച്ചത്. തോര്‍ത്ത് കഴുത്തില്‍ കെട്ടി കാറിനുള്ളിലെ പിടിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായര്‍ പുലര്‍ച്ചെ 1.30ന് ഏറ്റുമാനൂര്‍ – പട്ടിത്താനം മണര്‍കാട് ബൈപാസ് റോഡില്‍ കെഎന്‍ബി ജംക്ഷന് സമീപം പട്രോളിങ് പൊലീസുകാര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാറിന്റെ സീറ്റ് പിന്നിലേക്ക് വലിച്ചുവച്ച നിലയിലായിരുന്നു. കാറിനുള്ളില്‍ വിഷക്കുപ്പിയും കണ്ടെത്തി. വാഹന കച്ചവടവും സാമ്പത്തിക ഇടപാടുകളും നടത്തിവന്നിരുന്നയാളാണ് സതീശ് കുമാറെന്നു പൊലീസ് പറഞ്ഞു. നേരത്തെ സ്പിരിറ്റ് കടത്തു കേസിലും പ്രതിയായിട്ടുണ്ട്. ആത്മഹത്യയാണെന്ന് ഡിവൈഎസ്പി എം.അനില്‍കുമാര്‍ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ഷീല. മക്കള്‍: ശ്രീജിത്ത്, അഭിജിത്ത്.

 

Top