കരാക്കസ്: മറ്റു രാജ്യങ്ങളുടെ മേല്‍ അഭിപ്രായങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം എപ്പോഴും ശ്രമിക്കാറുണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും വെനസ്വേലന്‍ വിദേശകാര്യമന്ത്രാലയം.
വെനസ്വേലയില്‍ ഭരണഘടനാ ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ പാടെ തള്ളിയാണ് വെനസ്വേലന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്.
ഭരണഘടനാഭേദഗതി വരുത്തുന്നതിനും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുമെതിരെ മൂന്നുമാസത്തിലേറെയായി വെനസ്വേലയില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു വരികയാണ്.
ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. അമേരിക്ക, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്നാണ് വെനസ്വേലന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.