പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസില്‍ വിധി ഡിസംബര്‍ 12ന്

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ഡിസംബര്‍ 12ന് പ്രഖ്യാപിക്കും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്.

അടച്ചിട്ട കോടതി മുറിയില്‍ രഹസ്യമായാണ് കേസിലെ വാദം പൂര്‍ത്തിയായത്.

2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ജിഷ കൊല്ലപ്പെട്ടത്.

അന്ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്ലാം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.

അമീറുള്‍ മാത്രമാണ് കേസിലെ ഏക പ്രതി. അഡ്വ. ആളൂരാണ് കേസില്‍ പ്രതിക്കായി ഹാജരായത്.

Top