പശുക്കടത്തും ലൗജിഹാദും നിയന്ത്രിക്കാന്‍ ‘മത സൈനികരെ’ അണിനിരത്തും ; വിഎച്ച്പി

അലിഗഡ്: പശുക്കടത്തും ലൗജിഹാദും നിയന്ത്രിക്കാന്‍ അലിഗഡ് ജില്ലയില്‍ 5000ത്തോളം ‘മത സൈനികരെ’ റിക്രൂട്ട് ചെയ്യാനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).

പരിശീലനം ലഭിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതിനായി ആളുകളെ തെരഞ്ഞെടുക്കുക. ഇവരാകും നിയോഗിക്കപ്പെടുന്ന ‘മത സൈനികര്‍’.

സെപ്തംബറില്‍ സംരഭത്തിന്റെ എന്റോള്‍മെന്റ് ഡ്രൈവ് ആരംഭിക്കും. അലിഗഡില്‍ നടന്ന വിഎച്ച്പി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്.

യോഗത്തില്‍ പ്രവീണ്‍ തൊഗാഡിയയും പങ്കെടുത്തിരുന്നു.

”അലിഗഡ് ജില്ലയില്‍ 5000 മത സൈനികരെ നിയമിക്കും. കൃത്യമായ പരിശീലനം നല്‍കിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ മാത്രമാണ് ഇതിനായി തെരഞ്ഞെടുക്കുക. ഈ പടയാളികള്‍ പശുക്കടത്ത് നിയന്ത്രിക്കുകയും ലൗജിഹാദ് തടയുകയും ചെയ്യും. ഹിന്ദു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ഷേത്രങ്ങളും രാജ്യവും ഇവര്‍ സംരക്ഷിക്കും..’ സെക്ഷന്‍ തലവന്‍ രാംകുമാര്‍ ആര്യ പറഞ്ഞു.

Top