ഇടതിന്റെ വോട്ട് ബാങ്ക് ഇപ്പോഴും ഭദ്രം !

ഡി.വൈ.എഫ്.ഐ നടത്തിയ മനുഷ്യ ചങ്ങലയുടെ മഹാവിജയത്തിൽ അമ്പരന്ന് പ്രതിപക്ഷം. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , 20 ലക്ഷം പേരെ തെരുവിലിറക്കിയ സമരത്തിലെ ജനപങ്കാളിത്വമാണ് യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും ഉറക്കം കൊടുത്തുന്നത്.ലോകസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമായിരിക്കുന്നത് മൂന്ന് പാര്‍ട്ടികള്‍ മാത്രമാണ്. സി.പി.എം, ബി.ജെ.പി, മുസ്ലിലീഗ് പാര്‍ട്ടികളാണിത്. ഇതിനകം തന്നെ ജനങ്ങളെ പങ്കെടുപ്പിച്ച് വിവിധ പരിപാടികള്‍ നടത്തി ഇവര്‍ കളം നിറയുമ്പോള്‍… യഥാര്‍ത്ഥത്തില്‍ നോക്കു കുത്തിയുടെ റോള്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ്സിനുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം മാത്രമാണ് കോണ്‍ഗ്രസ്സിന് എടുത്തു പറയാനുള്ളത്. ഇതിലാകട്ടെ ജനപങ്കാളിത്വവും വളരെ കുറവായിരുന്നു.(വീഡിയോ കാണുക)

Top