വില്പനയിൽ വൻ മുന്നേറ്റം നടത്തി വാഗണ്‍ ആര്‍; മാരുതിക്ക് നേട്ടം

ഴിഞ്ഞ മാസം, അതായത് 2023 ഏപ്രിൽ, ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ വിൽക്കുന്ന കമ്പനിയായ മാരുതി സുസുക്കിക്ക് വളരെ മികച്ചതായിരുന്നു. ഈ ഇൻഡോ ജാപ്പനീസ് കമ്പനി ലക്ഷക്കണക്കിന് കാറുകൾ വിറ്റു. മാരുതി സുസുക്കിയുടെ കാർ വിൽപ്പനയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. വിപണിയെ മാരുതി മുന്നിൽ നിന്ന് നയിച്ചപ്പോൾ രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തു കാറുകളിൽ ആറും മാരുതി തന്നെയാണ്. കഴിഞ്ഞ മാസം സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ കാറുകളെ പിന്തള്ളി മാരുതിയുടെ വാഗൺആർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി. ഇന്ത്യൻ വിപണിയിലെ അരീന, നെക്‌സ ഷോറൂമുകളിൽ വിൽക്കുന്ന എല്ലാ മാരുതി സുസുക്കിയുടെ കാറുകളുടെയും 2023 ഏപ്രിൽ മാസത്തിലെ വിൽപ്പന റിപ്പോർട്ട് ഇതാ.

നെക്സ, അരീന ഷോറൂമുകളിലൂടെ മൊത്തം 15 കാറുകൾ വിൽക്കുന്ന മാരുതി സുസുക്കിയുടെ ഒരു ജനപ്രിയ ഫാമിലി കാറാണ് വാഗൺആർ . കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാരുതി സുസുക്കി വാഗൺആർ മാറി. 20,879 ഉപഭോക്താക്കൾ ഈ കാർ വാങ്ങിയിട്ടുണ്ട്. ഇതിന് പിന്നിലായാണ് മാരുതി സ്വിഫ്റ്റിന്റെ സ്ഥാനം. 18,753 ഉപഭോക്താക്കൾ ഈ കാർ വാങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി ബലേനോ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാറായി. 16,180 ഉപഭോക്താക്കൾ ഈ കാർ വാങ്ങിയിട്ടുണ്ട്. മാരുതിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള നാലാമത്തെ കാറായി ബ്രെസ്സ മാറി. 2023 ഏപ്രില്‍ മാസത്തില്‍ 11,836 ഉപഭോക്താക്കൾ ഈ കാർ വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിൽ അഞ്ചാം സ്ഥാനത്താണ് മാരുതി സുസുക്കിയുടെ ആൾട്ടോ. 11,548 ഉപഭോക്താക്കൾ ഇത് വാങ്ങി. ഇതിനുശേഷം എക്കോ വരുന്നു. മാരുതി സുസുക്കിയുടെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ കാർ ഇക്കോയെത്തേടി ഏപ്രിൽ മാസത്തിൽ 10,504 ഉപഭോക്താക്കൾ എത്തി. പട്ടികയിൽ ഏഴാം സ്ഥാനത്താണ് മാരുതി ഡിസയർ. 10,132 ഉപഭോക്താക്കൾ ഇത് വാങ്ങി. മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയ എസ്‌യുവി ഫ്രോങ്ക്സ് ആദ്യ മാസത്തിൽ 8,784 ഉപഭോക്താക്കൾ വാങ്ങി. ഇതിന് ശേഷം ഗ്രാൻഡ് വിറ്റാര എസ്‌യുവിയാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ഗ്രാൻഡ് വിറ്റായുടെ 7,742 യൂണിറ്റുകളും മാരുതി എർട്ടിഗ 5,532 യൂണിറ്റുകളും കഴിഞ്ഞ മാസം വിറ്റു.

മാരുതി സുസുക്കിയുടെ മികച്ച 10 കാറുകളിൽ സെലേറിയോ 11-ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 4,890 ഉപഭോക്താക്കൾ സെലേറിയോ സ്വന്തമാക്കി. ഇതിനുശേഷം 4,101 ഉപഭോക്താക്കൾ മാരുതി ഇഗ്‌നിസ് സ്വന്തമാക്കി. പതിമൂന്നാം സ്ഥാനത്ത് മാരുതി സുസുക്കി XL6 എസ്‌യുവിയാണ്. ഈ കാറിന്റെ 2,860 യൂണിറ്റുകൾ വിറ്റഴിഞ്ഞു. എസ് പ്രസ്സോയുടെ രണ്ടായിരത്തി 562 യൂണിറ്റുകളും സിയാസിന്റെ 1,17 യൂണിറ്റുകളും വിറ്റഴിച്ചു. 2023 ഏപ്രിലിൽ മാരുതി സുസുക്കി മൊത്തം 1,37,320 കാറുകൾ വിറ്റു.

രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 49701 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47010 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 34694 കാറുകളും അ‍ഞ്ചാം സ്ഥാനത്തുള്ള കിയ 23216 വാഹനങ്ങളും വിറ്റു.

Top