ബുക്ക് ചെയ്താലും കാത്തിരിപ്പ് മൂന്ന് മാസത്തോളം; മാരുതി ഡിസൈറിന് പ്രചാരമേറുന്നു

വിപണിയില്‍ ചുവട് ഉറപ്പിച്ചതോടെ ഒന്നാം സ്ഥാനക്കാരനായി മാറിയിരിക്കുകയാണ് മാരുതി ഡിസൈര്‍.

മെയ് 2017 ല്‍ നിരത്തില്‍ ചുവടുറപ്പിച്ച ഡിസൈറിന്റെ 95,000 യൂണിറ്റുകളെയാണ് മാരുതി വിറ്റഴിച്ചിരിക്കുന്നത്.

ഉത്സവകാലം പ്രമാണിച്ച് ഡിസൈറിന് മേലുള്ള ബുക്കിംഗ് ക്രമാതീതമായി വര്‍ധിച്ചതോടെ, മൂന്ന് മാസത്തോളമാണ് മോഡലിന്റെ കാത്തിരിപ്പ് കാലവധി ഉയര്‍ന്നിരിക്കുന്നത്.

dzire01

പുതുതലമുറ ഡിസൈറിന് ഭാരം കുറവാണെങ്കിലും ദൃഢത നഷ്ടമാകാതെയാണ് ഉപഭോക്താക്കളുടെ പ്രിയം നേടിയത്.

ഫാമിലി കാര്‍ എന്നതിനു പുറമെ ാക്‌സി കാറായും പുതുതലമുറ ഡിസൈറുകള്‍ നിരത്തിലിറങ്ങി തുടങ്ങി. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ഇന്റീരിയര്‍ സവിശേഷതകള്‍.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതുതലമുറ മാരുതി ഡിസൈര്‍ ലഭ്യമാണ്. 82 bhp കരുത്തും 113 Nm torque പരമാവധി ഏകുന്നതാണ് 1.2 ലിറ്റര്‍ ഗസീരീസ് പെട്രോള്‍ എഞ്ചിന്‍.

74 bhp കരുത്തും 190 Nm torque ഉത്പാദിപ്പിക്കുന്നതാണ് ഡിസൈര്‍ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍

Top