ടാക്‌സി സര്‍വീസ് നടത്തുന്ന രീതിയില്‍ മാറ്റം വരുത്തി ഒലയുമായി മത്സരം ശക്തമാക്കി യൂബര്‍.
ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണ് മൂന്നു വര്‍ഷം കൊണ്ട് യൂബര്‍ ഇന്ത്യയില്‍ നടത്തിയത്.
കാറുകള്‍ വാങ്ങി ഡ്രൈവര്‍മാര്‍ക്ക് പാട്ടത്തിനു നല്‍കി ടാക്‌സി സര്‍വീസ് നടത്തുന്ന രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ ആഗോള ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ ആലോചിക്കുന്നു.
ഇന്‍സെന്റീവ് വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാട്ടത്തിനെടുത്ത കാറുകള്‍ ഡ്രൈവര്‍മാര്‍ കമ്പനിയെ തിരിച്ചേല്‍പ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ആഗോളതലത്തില്‍ യൂബറിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. രാജ്യത്തെ 29 നഗരങ്ങളിലായി 2.5 ലക്ഷം ഡ്രൈവര്‍മാരുണ്ട് യൂബറിന്.