തിരുവനന്തപുരം : ഒരു മാധ്യമത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ക്ഷമ ചോദിച്ച് നടൻ ഇന്ദ്രൻസ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണെന്നും ഇന്ദ്രൻസ് ഫേസ് ബുക്കിൽ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല. സഹപ്രവർത്തകൻ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കാൻ പാടാണെന്നാണ് പറഞ്ഞത്. അതിക്രമത്തിനിരയായ പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. താൻ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു.