ലോകരാജ്യങ്ങളോട് ലോക്ക്ഡൗണ്‍ പിന്‍വലിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകരാജ്യങ്ങളോട് ലോക്ക്ഡൗണ്‍ പിന്‍വലിക്കരുതെന്ന ആവശ്യവിമായി ലോകാരോഗ്യ സംഘടന. ലോകവ്യാപകമായി വേട്ടയാടി കൊണ്ടിരിക്കുന്ന കൊറോണ് വൈറസ് എന്ന മഹാവിപത്ത് രാജ്യങ്ങളില്‍ ശക്തിയേറിയ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുകയാണെന്നും അതിനാല്‍ തന്നെ രോഗവ്യാപനയും രോഗതീവ്രതയും വര്‍ദ്ധിക്കുന്നതിലൂടെയുണ്ടാവാനിടയുള്ള അപകടസാധ്യതയുണ്ടെന്നും മുന്‍കൂട്ടി കണ്ടാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു ആവശ്യം ലോകരോജ്യങ്ങള്‍ക്കു മുമ്പില്‍ വച്ചിട്ടുള്ളത്.

ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ പോലും വാക്‌സിനേഷന്‍ അമ്പതുശതമാനം പോലും എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ചൂണ്ടികാട്ടി. രാജ്യങ്ങളിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് അവരെ മരണത്തിലേക്ക് തള്ളി വിടുന്നതിനു തുല്യമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. ആഫ്രിക്കന്‍, പസഫിക് മേഖലയടക്കമുള്ള പ്രദേശങ്ങളില്‍കൊവിഡ് രണ്ടാം ഘട്ടവ്യാപനം രൂക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനേഷന്‍ ആരംഭിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. കൂടാതെ ലോകത്തില്‍ വാക്‌സിന്‍ ഉത്പാദനത്തിന്റെ 44 ശതമാനവും സമ്പന്നരാജ്യങ്ങള്‍ക്കാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല, ലോകജനസംഖ്യയുടെ 10 ശതമാനത്തോളമുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 0.4 ശതമാനം മാത്രമാണ്. ഈ കണക്കുകള്‍ ഉയരാത്തത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top