കൊവിഡ് ബാധിച്ച ഭർത്താവിന് സഹായിയായി നിന്ന ഭാര്യ മരിച്ചനിലയിൽ

എറണാകുളം: തിരുവാണിയൂരിൽ കൊവിഡ് ബാധിച്ച ഭർത്താവിന് സഹായിയായി നിന്ന ഭാര്യ വീടിനുള്ളിൽ മരിച്ചനിലയിൽ. തിരുവാണിയൂർ പഴുക്കാമറ്റം പാടച്ചെരുവിൽ വീട്ടിൽ സൗമ്യാ ബിജു (32) വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി. സർക്കിൾ ഇൻസ്പക്ടർ, തിരുവാണിയൂർ ഹെൽത്ത് ഇൻസ്പെക്ടർ, എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top