വയനാട്: വയനാട്ടില്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യബസ് ജീവനക്കാരും നല്‍കിയ പരാതികള്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന അറിയിച്ചു.
കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതാലാണ് വയനാട് ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം ആരംഭിച്ചത്.