കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി

മുസാഫര്‍പുര്‍: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം പല ഭാഗങ്ങളാക്കി മീതെ രാസവസ്തു ഒഴിച്ച് നശിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ രാസവസ്തു പൊട്ടിത്തെറിച്ചതോടെ ശ്രമം പാളി കുറ്റകൃത്യം പുറംലോകം അറിയുകയായിരുന്നു.

ബിഹാര്‍ മുസാഫര്‍പൂരിലെ സിക്കന്ദര്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മുപ്പതുകാരനായ രാകേഷിനെയാണ് ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. രാധയുടെ സഹോദരി കൃഷ്ണയും ഭര്‍ത്താവും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്.

സുഭാഷാണ് മൃതദേഹം പലഭാഗങ്ങളായി അറുത്തത്. വാടകയ്‌ക്കെടുത്ത ഫഌറ്റില്‍ വച്ച് തന്നെ മൃതദേഹത്തിന് മുകളില്‍ രാസവസ്തു ഒഴിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കവെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ശബ്ദം കേട്ട പ്രദേശവാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് കാണുന്നത് ചിതറി തെറിച്ച ശരീര അവശിഷ്ടങ്ങളാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം രാകേഷിന്റേതാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുന്നത്.

Top