ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരിയെ അക്രമികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കേസില്‍ സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർ റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്. യുവതിയെ സംഘം തന്ത്രപരമായി മെയിന്റനൻസ് റൂമിൽ വിളിച്ചുവരുത്തുകയും പിന്നീട് അക്രമിക്കുകയായിരുന്നു. മറ്റീരും വരാതിരിക്കാൻ ഒരാൾ റൂമിന് പുറത്ത് കാവൽ നിന്നതായും യുവതി പരാതിയിൽ പറഞ്ഞു.