വയനാട് : ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍.
താമരശ്ശേരി ഈങ്ങപ്പുഴ സ്വദേശികളായ ഊന്നുകല്ലില്‍ മുപ്പത്തിയൊന്നു വയസുകാരി ദിവ്യ കാമുകന് ഇരുപത്തിയൊന്ന് വയസുകാരന് നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആറു മാസം മുന്‍പാണ് ഇരുവരും ഫെസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അതിനു ശേഷം ഇവര്‍ പ്രണയത്തിലാവുകയും ദിവ്യ കാമുകനൊപ്പം പോവുകയുമായിരുന്നു. ഇതിനിടെ ദിവ്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.