അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചുമൂടിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. സഞ്ചിത് റിയാംഗ് എന്ന മുപ്പതുകാരനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
ഭാരതി റിയാംഗ് എന്ന 27 കാരിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ധലായി ജില്ലയിലെ ഗാന്ധാചെര ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭര്‍ത്താവിനെ തലയ്ക്കടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ആറു വയസുള്ള പെണ്‍കുട്ടിയുണ്ട്.