അടിവസ്ത്രം അഴിപ്പിച്ചത് ഏജൻസിയുടെ നിർദ്ദേശ പ്രകാരമെന്ന് അറസ്റ്റിലായ വനിതാ ജീവനക്കാർ

നീറ്റ് പരീക്ഷയ്‌ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ചത് ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണെന്ന് അറസ്റ്റിലായ വനിതാ ജീവനക്കാർ. ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റിലായവർ പറഞ്ഞു. സംഭവത്തിൽ ഇതുവരെ അഞ്ചു പരാതികളാണ് പോലീസിന് ലഭിച്ചത്.

അതിനിടെ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം കടയ്ക്കൽ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിഷേധത്തിന്റെ ഭാഗമായി ആയൂരിലെ മാർത്തോമ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ എബിവിപി നേതാവിനെ റിമാൻഡ് ചെയ്തു. എബിവിപി സംഘടനാ സെക്രട്ടറി കെ.എം വിഷ്ണുവിനെയാണ് റിമാൻഡ് ചെയ്തത്.

Top