വനിതകളുടെ ത്രിദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം അവസാനം ആരംഭിക്കും. ഈ മാസം 29 മുതല്‍ പൂനെയിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. രാജ്യാന്തര തലത്തില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധ കൊടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നീക്കം. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു.
അഞ്ച് മത്സരങ്ങള്‍. രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍, രണ്ട് സെമിഫൈനലുകള്‍, ഒരു ഫൈനല്‍ എന്നിങ്ങനെയാണ് മത്സരക്രമം. സെമിയിലേക്ക് നേരിട്ട് യോഗ്യത നേടുന്ന ടീമുകള്‍ ഏതെന്ന് നിലവില്‍ വ്യക്തതയില്ല. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ 29നും സെമി മത്സരങ്ങള്‍ ഏപ്രില്‍ അഞ്ചിനും നടക്കും. ഏപ്രില്‍ 9നാവും ഫൈനല്‍.ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സെന്‍ട്രല്‍, നോര്‍ത്തീസ്റ്റ്, സൗത്ത് എന്നീ അഞ്ച് സോണുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാവും ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക.