ശവകുടീരത്തിനുള്ളില്‍ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചീസ് കണ്ടെത്തി

കെയ്‌റോ: 3000 വര്‍ഷത്തോളം പഴക്കമുള്ള ഈജിപ്റ്റിലുള്ള ഒരു ശവകുടീരത്തിനുള്ളില്‍ ലോകത്തെ ഏറ്റവും പഴക്കമുള്ളതായി കരുതപ്പെടുന്ന ചീസ്(പാല്‍ക്കട്ടി) കണ്ടെത്തിയതായി ശാസ്ത്രജഞര്‍. ഇറ്റലിയിലെ കാറ്റാനിയ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് ശവകുടീരത്തിനുള്ളില്‍ പൊട്ടിയ ഭരണിക്കുള്ളില്‍ ചീസ് കണ്ടെത്തിയത്.

old_cheese

13-ാം നൂറ്റാണ്ടില്‍ ഈജിപ്റ്റിലെ മെഫിംസിലെ മേയറായിരുന്ന വ്യക്തിയുടെ ശവകുടീരമാണിത്. അനലിറ്റിക്കല്‍ കെമിസ്ട്രി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ചീസിനെകുറിച്ച് വിശദീകരിക്കുന്നുണ്ട്. പുരാതനകാലത്ത് മരുന്നായി ചീസ് ഉപയോഗിച്ചിരുന്നെന്ന് പറയപ്പെടുന്നുണ്ട്. അതേ സമയം അക്കാലത്ത് ഉപയോഗിച്ചിരുന്ന ചീസിന്റെ സ്വാദ് എന്തായിരുന്നുന്നെന്നു ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞവര്‍ഷം ലോകത്തിലെ ഏറ്റവും പഴക്കമേറിയ വൈന്‍ കണ്ടുപിടിച്ചിരുന്നു. അതുപോലെ പഴക്കമേറിയ ഇറ്റാലിയന്‍ ഒലീവ് എണ്ണയും കണ്ടെത്തിയിരുന്നു.

Top