ദുബായ്: ഈ വര്‍ഷത്തെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന്റെ തീയതി പ്രഖ്യാപിച്ചു.
12 മണിക്കൂര്‍ നീളുന്ന വില്‍പ്പന മേളയോടെ, ഡിസംബര്‍ 26നാണ് ലോകം ദുബായിലേക്ക് ഉറ്റുനോക്കുന്ന ഷോപ്പിങ് മാമാങ്കത്തിന് തുടക്കമാകുന്നത്.
പ്രമുഖ മാളുകളിലെല്ലാം തന്നെ ആദ്യ ദിവസത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ വില്‍പ്പന മേളയുടെ ഭാഗമായി വന്‍ വിലക്കുറവുണ്ടാകും.
2018 ജനുവരി 27നാണ് ഷോപ്പിങ് മാമാങ്കത്തിന് തിരശ്ശീല വീഴുന്നത്.
ദുബായ് ടൂറിസം വകുപ്പ് ട്വിറ്ററിലൂടെയാണ് മേളയുടെ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഷോപ്പിങ് കൂടാതെ സാംസ്കാരിക പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയെല്ലാം ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.