മുമ്പൊരിക്കലും ഇറക്കിയിട്ടില്ലാത്ത തരത്തിലുള്ള സ്മാര്‍ട്ട്ഫോണുമായി എത്തുകയാണ് സിടിഇ (ZTE) അവതരിപ്പിച്ചിരിക്കുന്നത്. ആക്സണ്‍ 30 അള്‍ട്രാ ഏറോസ്പേസ് എഡിഷന്‍ എന്നു പേരിട്ടിരിക്കുന്ന ഫോണില്‍ 18ജിബി റാമും, 2ജിബി വെര്‍ച്വല്‍ റാമും അടക്കം, 20 ജിബി റാമിന്റെ സാന്നിധ്യം ഉണ്ടെന്നതു കൂടാതെ, 1 ടിബി സംഭരണശേഷിയും ഉണ്ട്.
സ്നാപ്ഡ്രാഗണ്‍ 888 ആണ് പ്രൊസസര്‍. ഫോണിന് 6.67-ഇഞ്ച് ഫുള്‍എച്ഡി പ്ലസ്, കേര്‍വ്ഡ് അമോലെഡ് ഡിസ്പ്ലെയും ഉണ്ട്. സ്‌ക്രീനിന് എച്ഡിആര്‍ 10പ്ലസ് സപ്പോര്‍ട്ടും, 144 ഹെട്സ് റിഫ്രെഷ് റെയിറ്റും ഉണ്ട്.
പിന്നിലെ ക്വാഡ് ക്യാമറാ സിസ്റ്റത്തില്‍ മൂന്നു 64എംപി ക്യമറാ സെന്‍സറുകള്‍ പിടിപ്പിച്ചിരിക്കുന്നു. അവയ്‌ക്കൊപ്പം 8എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്. വിഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 16എംപി മുന്‍ ക്യാമറയും ഉണ്ട്. പുതിയ ഫോണിന് 4600എംഎഎച് ബാറ്ററിയും, 65w ഫാസ്റ്റ് ചാര്‍ജിങ് ശേഷിയും ഉണ്ട്. ഫോണിന് ഏകദേശം 1100 ഡോളറായിരിക്കും വില എന്ന് ഗിസ്മോചൈന റിപ്പോര്‍ട്ടു ചെയ്യുന്നു.
ഫോണ്‍ ലഭിക്കുന്ന ബോക്സില്‍ സ്‌ക്രീന്‍ സംരക്ഷണ ഫിലിമും, 55 ഡോളര്‍ വിലയുള്ള സെഡ്ടിഇ ലൈവ്ബഡ്സ് പ്രോ ബ്ലൂടൂത്ത് ഇയര്‍ബഡ്സും ഉള്‍ക്കൊള്ളിച്ചിരിക്കുന്നുഎന്നും റിപ്പോര്‍ട്ടിലുണ്ട്. സെഡ്ടിഇ ആക്സണ്‍ 30 അള്‍ട്രാ എന്ന പേരില്‍ മറ്റൊരു മോഡലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിന് ഏറോസ്പേസ് എഡിഷന്റെയത്ര മികവില്ല.