82 അടി അടി നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പൊട്ടിത്തെറിച്ചു

ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമനി ബർലിനിലെ അക്വോറിയത്തിൽ 1500ലധികം അപൂർവ്വയിനവും അത്ഭുതകരവുമായ മത്സ്യങ്ങളാണ് ഈ അക്വേറിയത്തിൽ ഉണ്ടായിരുന്നത്. ബർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകർന്നത്. ഇന്ന് പുലർച്ചെ വൻ ശബ്ദത്തോടെ അക്വേറിയം പൊട്ടുകയായിരുന്നു. 82 അടി ( 25 മീറ്റർ ) ഉയരത്തിൽ സിലിണ്ടർ ആകൃതിയിൽ നിർമ്മിച്ച ഈ അക്വേറിയം ബർലിനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. അക്വേറിയത്തിനകത്ത് കൂടെ സഞ്ചാരികൾക്ക് ലിഫ്റ്റിൽ പോകാൻ കഴിയുന്ന രീതിയിലായിരുന്നു രൂപകൽപന. അകത്തേക്കിറങ്ങാനും ഇതുവഴി കഴിയുമായിരുന്നു.

പത്ത് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന അക്വേറിയത്തിൽ 1500 ൽ അധികം അപൂർവ്വ ഇനം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. 2004 ലാണ് അക്വാറിയം തുറന്നത്. താപ നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അക്വേറിയത്തിലെ വെള്ളം ഒഴുകി ഹോട്ടലിനകവും പുറവും തകർന്നു. അവശിഷ്ടങ്ങൾ റോഡിലേക്കും ഒഴുകിയെത്തി. ചില്ല് തറച്ച് രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം ആൾത്തിരക്കില്ലാത്ത സമയത്തായതിനാലാണ് മറ്റു നാശനഷ്ടങ്ങൾ കുറഞ്ഞതെന്ന് ബർലിൻ പൊലീസ് വ്യക്തമാക്കി.

വലിയ നാശനഷ്ടമാണ് അക്വേറിയം പൊട്ടിത്തെറിച്ചതെങ്കിലും മനുഷ്യ ജീവന് വലിയ ഭീഷണി ഉണ്ടാകാതിരുന്നത് ഭാഗ്യമായെന്നാണ് അധികൃതർ പറയുന്നത്. അതിരാവിലെ അപകടമുണ്ടായതാണ് നാശനഷ്ടം കുറയാൻ കാരണമായത്. ഒരു മണിക്കൂർ കഴിഞ്ഞാണ് അക്വേറിയം പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഒരുപാട് മനുഷ്യ ജീവന് പോലും ഭീഷണിയുണ്ടാകുമായിരുന്നു എന്നും അധികൃതർ വിവരിച്ചു. അപകടം അതിരാവിലെ ആയതിനാൽ തിരക്ക് തീരെ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകടത്തിന്‍റെ തോത് കുറച്ചതെന്നും അധിക‍ൃത‍ർ വിവരിച്ചു. മറിച്ചായിരുന്നെങ്കിൽ മനുഷ്യ ജീവനുകൾ പോലും നഷ്ടപെടുമായിരുന്നു എന്നും അവർ വിശദീകരിച്ചു. അതേസമയം ആയിരത്തി അഞ്ഞൂറിലധികം അപൂർവ മത്സ്യങ്ങളാണ് പൊട്ടിത്തെറിയിൽ നഷ്ടമായത്. അക്വേറിയത്തിൽ സൂക്ഷിച്ചിരുന്ന 80 ഇനം മത്സ്യങ്ങളിൽ ബ്ലൂ ടാംഗും ക്ലോൺഫിഷും അടക്കമുള്ളവയുണ്ടായിരുന്നുവെന്നും അധിക‍ൃത‍ർ വ്യക്തമാക്കി.

Top