ലോകത്തെ അവസാനത്തെ ആണ്‍ നോര്‍ത്തേണ്‍ വൈറ്റ് റിനോ ഇനിയില്ല

rhinoceros

നെയ്‌റോബി: ലോകത്ത് ജീവിച്ചിരുന്ന ഏക ആണ്‍ നോര്‍ത്തേണ്‍ വൈറ്റ് റിനോ(വെള്ള കാണ്ടാമൃഗം) ചത്തു. ഈ കാണ്ടാമൃഗത്തെ സംരക്ഷിച്ചിരുന്ന കെനിയയിലെ ഓള്‍ പെജിറ്റ കണ്‍സര്‍വന്‍സി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സുഡാന്‍ എന്നു പേരിട്ടിരുന്ന കാണ്ടാമൃഗത്തിനു 45 വയസായിരുന്നു പ്രായം.

നെയ്‌റോബിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ളഓള്‍ പെജിറ്റ കന്യമൃഗകേന്ദ്രത്തിലാണ് സുഡാനെ പാര്‍പ്പിച്ചിരുന്നത്. കാലില്‍ രൂപപ്പെട്ട അണുബാധയാണ് സുഡാന്റെ അന്ത്യത്തിലേക്കു നയിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍.

കൊമ്പുകള്‍ക്കായി വേട്ടക്കാര്‍ ഇത്തരം കാണ്ടാമൃഗങ്ങളെ വന്‍തോതില്‍ ലക്ഷ്യം വയ്ക്കുന്നു. 50,000 ഡോളറാണ് ഒരു കിലോഗ്രാം നോര്‍ത്തേണ്‍ വൈറ്റ് റിനോയുടെ കൊമ്പിന്റെ വില. സ്വര്‍ണം, കൊക്കെയ്ന്‍ എന്നിവയേക്കാള്‍ അധികം വില വരുന്നവയാണ് കാണ്ടാമൃഗത്തിന്റെ കൊമ്പ്.

നോര്‍ത്തേണ്‍ വൈറ്റ് റിനോയുടെ രണ്ട് ഉപവര്‍ഗങ്ങള്‍ മാത്രമാണ് ഇനി ലോകത്ത് അവശേഷിക്കുന്നത്. അതേസമയം, സഹാറ ആഫ്രിക്കയില്‍ നിരവധി സതേണ്‍ വൈറ്റ് റിനോകളുണ്ട്. എന്നാല്‍ ഇവയുടെയും നിലനില്‍പ്പ് ഭീഷണിയിലാണ്.

Top