ലോകത്ത് അതിസമ്പന്നരുടെ പട്ടികയില്‍ ഫെയ്‌സ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്ത്. ചരിത്രത്തിലാദ്യമായി അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യമൂന്ന് സ്ഥാനക്കാരും ടെക്‌നോളജിയുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ളവരാകുന്നത്. വാരന്‍ ബഫറ്റിനെ മറികടന്നാണ് സുക്കര്‍ബര്‍ഗ് ഈ നേട്ടം കൈവരിച്ചത്. ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബിസോസും മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമാണ് സുക്കര്‍ബര്‍ഗിന് മുന്നില്‍ ഇപ്പോഴുള്ളത്.
ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ 2. 4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് വാരന്‍ ബഫറ്റിനെ പിന്നിലാക്കി സുക്കര്‍ബര്‍ഗ് കുതിച്ചത്. ബെര്‍ക്ഷെയര്‍ ഹതാവെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചെയര്‍മാനുമായി വാരന്‍ ബഫറ്റിനെക്കാള്‍ 33 .7 ദശലക്ഷം ഡോളര്‍ അധികം കൈയ്യിലുള്ള സുക്കര്‍ബര്‍ഗ് ഇപ്പോള്‍ 81. 6 ബില്യണ്‍ ഡോളറിന്റെ അധിപനാണ്. ന്യൂയോര്‍ക്കിലെ ഓരോദിവസത്തെയും ഓഹരി വിപണി അവസാനിക്കുമ്പോള്‍ ബ്ലൂംബെര്‍ഗ് തയ്യാറാക്കുന്ന പട്ടികയിലാണ് ഈ മാറ്റം വന്നത്. ലോകത്തെ 500 അതിസമ്പന്നരാണ് പട്ടികയിലുള്ളത്