വാറിനെതിരെ മോശമായി പ്രതികരിച്ചു; നെയ്മറിനെതിരെ നടപടിക്കൊരുങ്ങി യുവേഫ

സാവോപോളോ:വീഡിയോ അസിസ്റ്റന്റ് റഫറിങ് സിസ്റ്റത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ബ്രസീലിയന്‍ താരവും പിഎസ്ജി സ്ട്രൈക്കറുമായ നെയ്മറിനെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങി യുവേഫ. കേസില്‍ നെയ്മര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.എന്നാല്‍ നെയ്മറിന്റെ വിശദീകരണം കൂടെ അറിഞ്ഞതിന് ശേഷമേ നടപടി എടുക്കൂ.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ പാദത്തില്‍ ജയിച്ച പിഎസ്ജി രണ്ടാം പാദത്തില്‍ യുണെയ്‌റ്റഡിനെതിരെ തോല്‍വി ഏറ്റവുങ്ങിയിരുന്നു. രണ്ടാം പാദത്തില്‍ എവേ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു യുണെയ്‌റ്റഡ് ജയിച്ചത്.

പിഎസ്ജിയുടെ തോല്‍വിക്കു കാരണമായത് ഇഞ്ചുറി ടൈമില്‍ യുണെയ്‌റ്റഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയായിരുന്നു. വാറിന്റെ ഇടപെടലിലൂടെയായിരുന്നു യുണെയ്‌റ്റഡിന് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചത്‌. ഈ വിധിക്കെതിരെ പ്രകോപിതനായാണ് വാറിനെതിരെ നെയ്മര്‍ മോശമായി പ്രതികരിച്ചത്.അത് ഒരിക്കലും പെനാല്‍റ്റി ആകില്ലാ എന്നും ഫുട്ബോളിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത നാലുപേരാണ് വാര്‍ നിയന്ത്രിക്കുന്നതെന്നുമണ് നെയ്മര്‍ പറഞ്ഞത്.

Top