ഇന്തൊനീഷ്യന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

ജക്കാര്‍ത്ത: ബാലി കടലില്‍ 53 നാവികരുമായി കാണാതായ ഇന്തൊനീഷ്യന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി സൈനിക മേധാവി. കാണാതായ കെആര്‍ഐ നങ്ഗല 402 എന്ന അന്തര്‍വാഹിനിയിലെ ജീവനക്കാരെ കുറിച്ച് വിവരമില്ല. ജീവനക്കാര്‍ക്കുള്ള ഓക്‌സിജന്‍ ശേഖരം ശനിയാഴ്ചയോടെ തീര്‍ന്നുപോകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു.

850 മീറ്റര്‍ (2,788 അടി) താഴെയായാണ് അന്തര്‍വാഹിനി കണ്ടെത്തിയതെന്ന് ഇന്തൊനീഷ്യന്‍ നാവികസേനാ മേധാവി പറഞ്ഞു. ടോര്‍പിഡോ അഭ്യാസം നടത്തുന്നതിനിടെ അപ്രത്യക്ഷമായ അന്തര്‍വാഹിനിക്ക് 500 മീറ്റര്‍ (1,640 അടി) വരെ താഴ്ചയില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയാണുള്ളത്.

കടലില്‍ 165 മുതല്‍ 330 അടി വരെയുള്ള പ്രദേശത്ത് എന്തോ ഉള്ളതായി വിവരം ലഭിച്ചെന്ന് ഇന്തൊനീഷ്യന്‍ സൈന്യം വ്യാഴാഴ്ച വൈകിട്ട് അറിയിച്ചിരുന്നു. ആറ് യുദ്ധക്കപ്പലുകളും ഒരു ഹെലികോപ്റ്ററും 400 ഉദ്യോഗസ്ഥരുമാണു തിരച്ചില്‍ നടത്തുന്നത്. ഇന്ത്യയും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

Top