മോഗ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ നാഥുവാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സന്ദീപ് സിംഗ് എന്ന യുവാവാണ് തന്റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
മുത്തശ്ശി, പിതാവ്, അമ്മ, സഹോദരി, മൂന്നു വയസുകാരി മകള്‍ എന്നിവരെയാണ് സന്ദീപ് കൊലപ്പെടുത്തിയത്. വെടിവച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. മുത്തച്ഛനു നേരെയും സന്ദീപ് വെടിയുതിര്‍ത്തു. ഇദ്ദേഹം പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിലേക്കു നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.