തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മുട്ടയ്ക്കാട് സ്വദേശി അജേഷാണ് (30) മരിച്ചത്.
40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്. നടുറോഡില്‍ നിന്ന് സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അജേഷിന്റെ വീട്ടില്‍ തന്നെ മോഷണം പോയ ഫോണ്‍ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്താനെത്തിയവരാണ് മര്‍ദിച്ചത്. ഫോണ്‍ കിട്ടാതെ വന്നതോടെ കമ്പുകൊണ്ട് അടിച്ച ശേഷം അടിവയറ്റില്‍ വെട്ടുകത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ചായിരുന്നു ക്രൂരമര്‍ദനം. ജനനേന്ദ്രിയത്തിലും പൊള്ളലേല്‍പ്പിച്ചു.
ഓട്ടോ ഡ്രൈവര്‍മാരായ അഞ്ചു പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനയാഴ്ചയാണു സംഭവം.