മുംബൈ: മഹരാഷ്ട്രയിൽ യുവാവിനെ ഗ്രാമവാസികൾ മർദിച്ചു കൊലപ്പെടുത്തി. തലകീഴായി മരത്തിൽ കെട്ടിയിട്ടാണ് യുവാവിനെ മർദിച്ചത്.
മുംബൈ താനയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്.
ദൃക്സാക്ഷികളായി രണ്ട് പോലീസുദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഇവർ പ്രശ്നത്തിൽ ഇടപെട്ടില്ല.
ഇരുമ്പു കമ്പി, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
വേദന കൊണ്ട് ഇയാൾ അലറി നിലവിളിച്ചെങ്കിലും നാട്ടുകാർ മർദനം തുടർന്നു. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ കാരണവും വ്യക്തമല്ല.
കൊല്ലപ്പെട്ടയാൾ സമീപത്തെ കടകളിൽ നാശനഷ്ടമുണ്ടാക്കിയതാണ് സംഭവങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
യുപി സ്വദേശിയായ ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അമിത് പാട്ടീൽ, സാഗർ പാട്ടീൽ, ബൽറാം ഫുറാഡ് എന്നിവരെ അറസ്റ്റ് ചെയ്തു.
സംഭവം കണ്ടിട്ടും നടപടിയെടുക്കാതിരുന്ന പൊലീസ് കോണ്‍സ്റ്റബിൾമാരായ എച്ച്.എൻ. ഗരുഡ്, എസ്. വി. കൻചവ് എന്നിവരെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു.