പ്രണയനൈരാശ്യം ; പെണ്‍കുട്ടിക്ക് നേരെ പത്തൊമ്പത്കാരന്റെ ചാണകവെള്ള പ്രയോഗം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ കോളേജിലെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് യുവാവിന്റെ ചാണകവെള്ള പ്രയോഗം.

19വയസ്സുകാരന്‍ ആഷിഖാണ് പെണ്‍ക്കുട്ടിയുടെ നേര്‍ക്ക് ചാണകവെള്ളം ഒഴിച്ചത്.

തൃപ്പുണിത്തുറ ഗവ.പാലസ് സ്‌കൂളിന് സമീപത്ത് വച്ച് കോളേജിലെ ഓണാഘോഷത്തിനായി കേരളീയ വസ്ത്രമണിഞ്ഞ് വന്ന പെണ്‍കുട്ടിയുടെ നേര്‍ക്കാണ് ആഷിഖ് ചാണകവെള്ളം ഒഴിച്ചത്.

പെണ്‍കുട്ടി വരുന്നതും കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്നു ആഷിഖ്. പെണ്‍കുട്ടി കരഞ്ഞതോടെ ആളുകള്‍ ഓടികൂടുകയും, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആഷിഖിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പ്രണയനൈരാശ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് നല്കുന്ന സൂചന.

Top