മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട മുന്‍സിപ്പല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച് യുവതി

മുംബൈ: മാസ്‌ക് ധരിക്കാത്തതിന് തടഞ്ഞുവച്ച മുന്‍സിപ്പല്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച് യുവതി. മുംബൈയിലെ മുന്‍സിപ്പല്‍ ജീവനക്കാരിയെയാണ് മാസ്‌ക് ധരിക്കാതെ എത്തിയ സ്ത്രീ മര്‍ദ്ദിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന സ്ത്രീയെ ജീവനക്കാരി തടയുകയും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ ജീവനക്കാരിയെ മര്‍ദ്ദിക്കുകയായിരുന്നു.

എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നെ തടഞ്ഞത്? എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നെ തൊട്ടത്? – ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീ ജീവനക്കാരിക്ക് നേരെ ശബ്ദമുയര്‍ത്തി. ഇതിനിടെ ആളുകള്‍ കൂടുകയും സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ അവരെ വിടരുതെന്ന് ജീവനക്കാരിയും ആക്രോശിക്കുന്നു. മുംബൈയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ 200 രൂപ പിഴ അടയ്ക്കണം. മഹാരാഷ്ട്രയില്‍ 25833 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

Top