ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചനിലയിൽ

കൊല്ലം: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിൽ പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീനയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീനയെ ഭർത്താവിന്റെ സഹോദരി മർദ്ദിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചു. മുമ്പും ഭർത്താവിന്റെ മുന്നിൽ വെച്ച് ഭർതൃസഹോദരി ഷീനയെ മർദ്ദിച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് ഷീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഷീനയുടെ ഭർത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും, സഹോദരി ഭർത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. കുട്ടികളെ സ്‌കൂളിൽ അയച്ച ശേഷം വീടിന്റെ മുകളിലെ നിലയിലേക്ക് പോയ ഷീന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് രാജേഷിന്റെ ബന്ധുക്കളെ ചോദ്യം ചെയ്‌തേക്കും. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Top