ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മനോവൈകല്യമുള്ള യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 600ലേറെ ആണികള്‍.
പശ്ചിമബംഗാളിലെ ഗോബര്‍ഗ്ദംഗ സ്വദേശിയായ പ്രദീപ്കുമാര്‍ ധലി എന്ന യുവാവിന്റെ വയറ്റില്‍ നിന്നാണ് ഇത്രയും ആണികള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
തുടര്‍ച്ചയായ വയറുവേദനയും ഛര്‍ദിയും ഉണ്ടായതിനേത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഇയാളെ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു.
അന്ന് നടത്തിയ എന്‍ഡോസ്‌കോപ്പിയിലാണ് ഇയാളുടെ വയറിനുള്ളില്‍ ആണികള്‍ ഉണ്ടെന്ന് വ്യക്തമായത്. കാന്തത്തിന്റെ സഹായത്തോടെ നടത്തിയ ശസ്ത്രക്രിയയില്‍ ആകെ 639 ആണികളാണ് പുറത്തെടുത്തത്. ഇതിന് ഏകദേശം 1.06 കിലോ തൂക്കം വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശസ്ത്രക്രിയ ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ധലി സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൂന്ന് ദിവസത്തിനകം ഇയാള്‍ ആുപത്രിവിടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പഞ്ചാബിലും ഇതിന് സമാനമായ സംഭവം നടന്നിരുന്നു. 40കാരനായ ഒരു യുവാവിന്റെ വയറ്റില്‍ നിന്ന് 40 ചെറുകത്തികളാണ് അന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.