ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തിയ കവാസാക്കി Z900Rട ഇനി മുതല്‍ കറുപ്പ് നിറത്തിലും ലഭ്യം. ക്യാന്‍ഡി ടോണ്‍ ഓറഞ്ച് നിറത്തില്‍ മാത്രമായിരുന്നു മോഡല്‍ ഇതുവരെ ഒരുങ്ങിയിരുന്നത്.
ബൈക്കിലുള്ള 948 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 109.48 bhp കരുത്തും 98.5 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. നിശ്ചലാവസ്ഥയിലും കുറഞ്ഞ വേഗത്തിലും ഗാംഭീര്യമുള്ള ശബ്ദം പുറപ്പെടുവിക്കാന്‍ Z900Rട -ന് കഴിയും.
കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ ഫീച്ചറും ബൈക്കിലുണ്ട്. വട്ടത്തിലുള്ള ക്ലാസിക് ഹെഡ്ലാമ്പ്, ടിയര്‍ഡ്രോപ് ശൈലി പിന്തുടരുന്ന ഇന്ധനടാങ്ക്, പരന്ന സീറ്റ എന്നിവയെല്ലാം Z900Rട -ന്റെ പ്രത്യേകതകളില്‍പ്പെടും.
ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഫ്യൂവല്‍ മീറ്റര്‍, ഇന്ധന ഉപഭോഗം, എഞ്ചിന്‍ താപം തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള ഡിസ്പ്ലേ വെളിപ്പെടുത്തും. ഊരി മാറ്റാവുന്ന തരത്തിലാണ് ഡിജിറ്റല്‍ ഡിസ്പ്ലേയുടെ ഘടന. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.
15.30 ലക്ഷം രൂപയാണ് പുതിയ കറുപ്പ് നിറത്തിലുള്ള Z900Rട -ന്റെ വില. കവാസാക്കി Z900 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ Z900Rട ഒരുങ്ങുന്നതെങ്കിലും എഴുപതുകളില്‍ പേരുകേട്ട Z1 ആണ് Z900Rട -ന്റെ റെട്രോ സ്‌റ്റൈലിംഗ് ശൈലിയ്ക്കുള്ള പ്രചോദനം.