Theft attempt in kayamkulamm court

കായംകുളം: കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കള്ളന്‍ കയറി. കോടതി മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകള്‍ വലിച്ചുവാരിയിട്ടനിലയിലാണ്‌ കണ്ടത്. മോഷണത്തില്‍ കേസ് ഫയലുകള്‍ നഷ്ടമായോയെന്ന് സംശയിക്കുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

മജിസ്‌ട്രേറ്റിന്റെ മുറിയിലും, തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലുമാണ് കള്ളന്‍ കയറിയത്. കൂടാതെ മജിസ്‌ട്രേറ്റിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന ലാപ്പ് ടോപ്പ് തല്ലിപ്പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത. രാവിലെ കോടതിയിലെത്തിയ ജീവനക്കാരാണ് കള്ളന്‍ കയറിയ വിവരം പുറത്തുവിട്ടത്

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍പ്രിന്റ് വിഭാഗം പരിശോധന ആരംഭിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷമാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് പൊലീസ് പറയുന്നു.

കോടതി പരിസരം കാടുമൂടി കിടക്കുകയാണ്. അതിനാല്‍ തന്നെ കള്ളന്‍ കയറിയാലും പുറത്തു നിന്ന് ആര്‍ക്കും മനസ്സിലാവുകയില്ല. മാസങ്ങള്‍ക്ക് മുമ്പ് കോടതിക്കുള്ളിലെ അഭിഭാഷകരുടെ മുറിയിലും കള്ളന്‍ കയറിയിരുന്നു.

Top