എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം

പട്ടാമ്പി: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് ശാരദാ തിയേറ്റര്‍ ഉടമയായ സതീഷിനെ വിട്ടയച്ചത്. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതും, പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിതുമാണ് തിയേറ്റര്‍ ഉടമ സതീഷിനെതിരായ കുറ്റം.

എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.

Top