തിയറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസിന്റെ സാങ്കേതിക നടപടി മാത്രമാണെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ സാങ്കേതിക നടപടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എന്നാല്‍ തീയേറ്റര്‍ ഉടമയെ സാങ്കേതികത്വം പറഞ്ഞ് നടപടിയെടുത്ത് ശരിയായില്ല. തിയേറ്റര്‍ ഉടമക്ക് അനുകൂലമായ നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനോട് അതൃപ്തിയുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അവര്‍ രാജിവെച്ച് പുറത്ത് പോകട്ടെയെന്നും കോടിയേരി വ്യക്തമാക്കി.

Top