തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം; അറിഞ്ഞിട്ടില്ലെന്ന് ഐജി

police

മലപ്പുറം: മലപ്പുറത്ത് തിയേറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞില്ലെന്ന് ഐജി. തൃശൂര്‍ റേഞ്ച് ഐജി. ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

തീരുമാനം എടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണെന്നും നിയമപരമായി പാളിച്ചയില്ലെന്നും എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഐജിയുടെ റിപ്പോര്‍ട്ട് ഡിജിപി നിയമോപദേശത്തിനയച്ചു.

Top