‘ഭ്രമയുഗ’ത്തിലെ കൊടുമണ്‍ പോറ്റി തിയേറ്ററുകളില്‍ മേയുന്നു. ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച്ച വെച്ചത്. 12 ദിവസം കൊണ്ട് കേരളാ ബോക്‌സ് ഓഫീസില്‍ ഭ്രമയുഗം 22.80 കോടി രൂപ സ്വന്തമാക്കി. ആഗോളതലത്തില്‍ 50 കോടി ക്ലബ്ബില്‍ നേരത്തെ തന്നെ ചിത്രം ഇടം പിടിച്ചിരുന്നു. ആദ്യ ആഴ്ചയില്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 17.85 കോടി രൂപയാണ് ചിത്രം നേടിയത്.
തമിഴ്നാട്ടിലെ ഓള്‍ ടൈം മലയാളം ഗ്രോസേഴ്സില്‍ (മലയാളം വേര്‍ഷന്‍) അഞ്ചാം സ്ഥാനം ഭ്രമയുഗം നേടി കഴിഞ്ഞു. രണ്ടു കോടിക്കടുത്തതാണ് തമിഴ്‌നാട്ടില്‍ ചിത്രം നേടിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് നിലവില്‍ തമിഴ്നാട്ടില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയ മലയാളം സിനിമ.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. ‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.