തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, തിയേറ്റര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍. പണിമുടക്ക് ദിനങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് ഫിലിം ചേംബര്‍.
തിയേറ്ററുകള്‍ അടച്ചിട്ടാല്‍ റിലീസ് ചെയ്ത സിനിമകള്‍ക്ക് നഷ്ടം സംഭവിക്കുമെന്ന് ഫിലിം ചേംബര്‍ സെക്രട്ടറി അനില്‍ തോമസ് പറഞ്ഞു. വൈകിട്ട് മൂന്ന് മണിക്ക് ശേഷമുള്ള പ്രദര്‍ശനങ്ങളെങ്കിലും നടത്താന്‍ അനുവദിക്കണമെന്നാണ് ചേംബര്‍ ആവശ്യപ്പെടുന്നത്.