കൊച്ചി: എറണാകുളം ജില്ലയിൽ തിങ്കളാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എസ്. സുഹാസ് അറിയിച്ചു. കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മാത്രം പ്രവർത്തിക്കാവൂ. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം.
കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവയ്ക്ക് വിലക്ക്. വിവാഹങ്ങൾ, മരണാനന്തരചടങ്ങുകൾ തുടങ്ങിയവ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും അനുമതിയുള്ളു.
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്തായിരുന്നു.