theatre strike ends

തിരുവനന്തപുരം: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിവന്നിരുന്ന തീയറ്റര്‍ സമരം പിന്‍വലിച്ചു. ഇതോടെ സിനിമാ പ്രതിസന്ധിക്കു പരിഹാരമായി.

സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഫെഡറേഷനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.

തീയറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം തുടങ്ങുമെന്ന് സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

നടന്‍ ദിലീപിന്റെ സാന്നിധ്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും പുതിയ സംഘടന രൂപീകരിക്കാനിരിക്കെയാണ് ഫെഡറേഷന്‍ സമരം പിന്‍വലിച്ചത്. എന്നാല്‍ പുതിയ സംഘടന തങ്ങള്‍ക്കു ഭീഷണിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Top