തീയറ്റര്‍ സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേര്‍സ് ഫെഡറേഷനിലെയും എക്‌സിബിറ്റേര്‍സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാന്‍ നീക്കമെന്ന് സൂചന. പുതിയ ചിത്രങ്ങള്‍ നാളെ മുതല്‍ റിലീസ് ചെയ്യാനും തീരുമാനിച്ചതായാണ് വിവരം. വിജയ് ചിത്രം ഭൈരവയും മലയാളചിത്രം കാംബോജിയും ഇതില്‍ ആദ്യം റിലീസ് ചെയ്യും.
സിനിമാ-സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും താരങ്ങളും പ്രമുഖ നിര്‍മാതാക്കളും പുതിയ സംഘടനയില്‍ അംഗമാകും. ഇതോടെ സിനിമാസമരം പൂര്‍ണമായും പൊളിയാനാണ് സാധ്യത. റിലീസിങ് തിയറ്ററുകളുള്ള എക്‌സിബിറ്റേര്‍സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെയുള്ള തിയറ്ററുകളില്‍ ഭൈരവ നാളെ റിലീസിനെത്തും.
സിനിമാ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത നിലപാടുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.നാളെ മുതല്‍ ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാന്‍ ഇന്നലെ ഫെഡറേഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. പുതിയ സംഘടനവരുന്നതോടെ ഇതില്‍ വലിയ പിളര്‍പ്പ് ഉണ്ടാകും.