തീറ്റ റപ്പായിയുടെ വേഷം മണിയുടെ അനുജനിലൂടെ സഫലീകരിക്കുകയാണ്;സംവിധായകന്‍ വിനു രാമകൃഷ്ണന്‍

rappai

ലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനിലൂടെ ഭക്ഷണപ്രിയനായ തീറ്റ റപ്പായിയുടെ ജീവിതം പ്രേക്ഷകര്‍ക്കു മുമ്പിലെത്തിക്കുമെന്ന് സംവിധായകന്‍ വിനു രാമകൃഷ്ണന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയെ നായകനാക്കിയാണ് താന്‍ ഈ സിനിമയെടുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ സ്വപ്നം ഇപ്പോള്‍ മണിയുടെ അനുജനിലൂടെ സഫലീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജീവിക്കാന്‍ അത്യാവശ്യമായ ഭക്ഷണം ശത്രുവായി മാറിയാല്‍ അതു വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളാണ് തീറ്ററപ്പായിയിലൂടെ പറയുന്നത്. കെബിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ കെ കെ വിക്രമനാണ് സിനിമയുടെ നിര്‍മ്മാതാവ്. ചിത്രീകരണം വടക്കാഞ്ചേരി, എരുമപ്പെട്ടിയില്‍ ആരംഭിച്ചു. ഒറ്റ ഷെഡ്യൂളില്‍ തന്നെ ചിത്രം പൂര്‍ത്തീകരിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ചിത്രത്തില്‍ ആര്‍ എല്‍ വി രാമകൃഷ്ണന്റെ വില്ലനായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. കെ പി എസി ലളിത, പത്മരാജ് രതീഷ്, സായികുമാര്‍, അംബിക, തമിഴ് നടന്‍ ഗഞ്ചാക്കുറുപ്പ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

Top