ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ മോഷണം;പതിനായിരം രൂപ കവര്‍ന്നു

കൊച്ചി: കൂത്താട്ടുകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ മോഷണം. മോഷ്ടാക്കള്‍ പതിനായിരം രൂപ കവര്‍ന്നു.

മജിസ്‌ട്രേറ്റ് ജോജി തോമസിന്റെ തിരുമാറാടിയിലെ വസതിയിലാണ് മോഷണം നടന്നത് . ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രണ്ടുദിവസമായി മജിസ്‌ട്രേറ്റും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top